Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IT Shares

ആ​ന്ത്രോ​പി​ക്കി​ന്‍റെ പു​തി​യ എ​ഐ ടൂ​ള്‍; ഐ​​ടി ഓ​​ഹ​​രി​​ക​​ള്‍ ഇ​​ടി​​ഞ്ഞു

സാ​​ന്‍​ഫ്രാ​​ന്‍​സി​​സ്‌​​കോ: യു​​എ​​സി​​ലെ സാ​​ന്‍​ഫ്രാ​​ന്‍​സി​​സ്‌​​കോ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ആ​​ന്ത്രോ​​പി​​ക് എ​​ന്ന ആ​​ര്‍​ട്ടി​​ഫി​​ഷ്യ​​ല്‍ ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് (എ​​ഐ) സ്റ്റാ​​ര്‍​ട്ട​​പ്പ് ക​​മ്പ​​നി പു​​തി​​യൊ​​രു സാ​​ങ്കേ​​തി​​കവി​​ദ്യ പു​​റ​​ത്തു​​വി​​ട്ട​​തോ​​ടെ ആ​​കെ ആ​​ശ​​ങ്ക​​യു​​ടെ നി​​ഴ​​ലി​​ലാ​​യി​​രി​​ക്കു​​കയാ​​ണ് ആ​​ഗോ​​ള ഐ​​ടി മേ​​ഖ​​ല.

പു​​തി​​യ ടൂ​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ച​​തി​​നു പി​​ന്നാ​​ലെ ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള ഐ​​ടി ഓ​​ഹ​​രി​​ക​​ള്‍ ഇ​​ടി​​ഞ്ഞു. നി​​യ​​മ​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ള്‍ കൈ​​കാ​​ര്യം ചെ​​യ്യാ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്ന അ​​തീ​​വ നൂ​​ത​​ന​​മാ​​യ ഒ​​രു എ​​ഐ മോ​​ഡ​​ലാ​​ണ് ആ​​ന്ത്രോ​​പി​​ക് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ഇ​​ത് വെ​​റു​​മൊ​​രു ചാ​​റ്റ് ബോ​​ട്ട് മാ​​ത്ര​​മ​​ല്ല, മ​​റി​​ച്ച് സ​​ങ്കീ​​ര്‍​ണ​​മാ​​യ നി​​യ​​മ ജോ​​ലി​​ക​​ള്‍ മ​​നു​​ഷ്യസ​​ഹാ​​യ​​മി​​ല്ലാ​​തെത​​ന്നെ പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ ശേ​​ഷി​​യു​​ള്ള ഒ​​ന്നാ​​ണ്.

► ഇ​​ന്ത്യ​​ന്‍ ഐ​​ടി ക​​മ്പ​​നി​​ക​​ള്‍​ക്കു ന​​ഷ്ടം

2020 മാ​​ര്‍​ച്ചി​​ലെ കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി​​ക്കു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും വ​​ലി​​യ ഏ​​ക​​ദി​​ന ത​​ക​​ര്‍​ച്ച​​യാ​​ണ് ഇ​​ന്ത്യ​​ന്‍ ഐ​​ടി ഓ​​ഹ​​രി​​ക​​ള്‍ നേ​​രി​​ട്ട​​ത്. നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക 5.87 ശ​​ത​​മാ​​നം താ​​ഴ്ന്നാ​​ണ് വ്യാ​​പാ​​രം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്. എ​​ഐ, പ​​ര​​മ്പ​​രാ​​ഗ​​ത സോ​​ഫ്റ്റ്‌വേ​​ര്‍-​​ഐ​​ടി സേ​​വ​​ന​​ങ്ങ​​ളെ അ​​പ്ര​​സ​​ക്ത​​മാ​​ക്കു​​മെ​​ന്ന നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​ശ​​ങ്ക​​യാ​​ണ് വി​​പ​​ണി​​യെ ബാ​​ധി​​ച്ച​​ത്. ഇ​​തോ​​ടെ ഐ​​ടി മേ​​ഖ​​ല​​യു​​ടെ വി​​പ​​ണിമൂ​​ല്യ​​ത്തി​​ല്‍ ഏ​​ക​​ദേ​​സം 1.9 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​ത്.

ഇ​​ന്ത്യ​​ന്‍ ഐ​​ടി വ​​മ്പ​​ന്മാ​​രാ​​യ ഇ​​ന്‍​ഫോ​​സി​​സ്, ടി​​സി​​എ​​സ് ഓ​​ഹ​​രി​​ക​​ളെ​​യാ​​ണ് ഈ ​​ത​​ക​​ര്‍​ച്ച കൂ​​ടു​​ത​​ല്‍ ബാ​​ധി​​ച്ച​​ത്. ഇ​​വ ഏ​​ക​​ദേ​​ശം ഏ​​ഴു ശ​​ത​​മാ​​നത്തിനു മു​​ക​​ളി​​ല്‍ ഇ​​ടി​​വോ​​ടെ​​യാ​​ണ് വ്യാ​​പാ​​രം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്. കോ​​ഫോ​​ര്‍​ജ്, എ​​ല്‍​ടി​​ഐ മൈ​​ന്‍​ഡ്ട്രീ, എം​​ഫ​​സി​​സ്, പെ​​ര്‍​സി​​സ്റ്റ​​ന്‍റ് തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ള്‍ അ​​ഞ്ചു മു​​ത​​ല്‍ ആ​​റു ശ​​ത​​മാ​​നം വ​​രെ ഇ​​ടി​​ഞ്ഞു. വി​​പ്രോ, എ​​ച്ച്‌​​സി​​എ​​ല്‍, ടെ​​ക് മ​​ഹീ​​ന്ദ്ര എ​​ന്നി​​വ നാ​​ലു മു​​ത​​ല്‍ അ​​ഞ്ചു ശ​​ത​​മാ​​നം വ​​രെ താ​​ഴ്ന്നാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക​​യി​​ലെ ക​​മ്പ​​നി​​ക​​ളു​​ടെ മൊ​​ത്തം മൂ​​ല്യം 1.93 ല​​ക്ഷം കോ​​ടി രൂ​​പ ഇ​​ടി​​ഞ്ഞ് 29.85 കോ​​ടി രൂ​​പ​​യ്ക്കു താ​​ഴെ​​യെ​​ത്തി.

ഓ​​ഹ​​രി​​ക​​ളി​​ലെ ത​​ക​​ര്‍​ച്ച ഇ​​ന്ത്യ​​യി​​ല്‍ മാ​​ത്രം ഒ​​തു​​ങ്ങി​​നി​​ല്‍​ക്കു​​ന്ന​​ത​​ല്ല. ചൊ​​വ്വാ​​ഴ്ച യു​​എ​​സ് സ്‌​​റ്റോ​​ക് എ​​ക്‌​​സ്‌​​ചേ​​ഞ്ച് നാ​​സ്ദാ​​ക് 1.4 ശ​​ത​​മാ​​ന​​മാ​​ണ് ഇ​​ടി​​ഞ്ഞ​​ത്. ഇ​​തി​​ലെ സോ​​ഫ്റ്റ്‌വേ​​ര്‍ ക​​മ്പ​​നി​​ക​​ളു​​ടെ വി​​പ​​ണി മൂ​​ല്യ​​ത്തി​​ല്‍​നി​​ന്ന് ഏ​​ക​​ദേ​​ശം 300 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ (27 ല​​ക്ഷം കോ​​ടി രൂ​​പ) വ​​ന്‍ ത​​ക​​ര്‍​ച്ച​​യാ​​ണു​​ണ്ടാ​​യ​​ത്. ആ​​ഗോ​​ള വ​​മ്പ​​ന്മാ​​ര്‍​ക്കും പ്ര​​ഹ​​ര​​മേ​​റ്റു. ല​​ണ്ട​​ന്‍ സ്റ്റോ​​ക് എ​​ക്‌​​സ്‌​​ചേ​​ഞ്ച് ഗ്രൂ​​പ്പി​​ന്‍റെ ഓ​​ഹ​​രി​​ക​​ള്‍ 13 ശ​​ത​​മാ​​ന​​വും തോം​​സ​​ണ്‍ റോ​​യി​​ട്ടേ​​ഴ്‌​​സ് 16 ശ​​ത​​മാ​​ന​​വും സി​​എ​​സ് ഡി​​സ്‌​​കോ 12 ശ​​ത​​മാ​​ന​​വും ത​​ക​​ര്‍​ന്നു. ലീ​​ഗ​​ല്‍ സൂം​​ഡോ​​ട്‌​​കോം ഓ​​ഹ​​രി​​ക​​ള്‍ 20 ശ​​ത​​മാ​​ന​​മാ​​ണ് കൂ​​പ്പു​​കു​​ത്തി​​യ​​ത്.

► എ​​ന്താ​​ണ് ഈ ​​ടൂ​​ള്‍? ഐ​​ടി മേ​​ഖ​​ല​​യി​​ലെ പ​​രി​​ഭ്രാ​​ന്തി​​ക്കു പി​​ന്നി​​ല്‍?

ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച എ​​ഐ ഡെ​​വ​​ല​​പ​​ര്‍​മാ​​രാ​​യ ആ​​ന്ത്രോ​​പി​​ക് അ​​വ​​രു​​ടെ ക്ലൗ​​ഡ് കോ​​വ​​ര്‍​ക്ക് (Claude Cowork) ഏ​​ജ​​ന്‍റി​​നാ​​യി പു​​തി​​യ പ്ല​​ഗ്ഇ​​ന്നു​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ചു. നി​​യ​​മം, സെ​​യി​​ല്‍​സ്, മാ​​ര്‍​ക്ക​​റ്റിം​​ഗ്, ഡാ​​റ്റ അ​​നാ​​ലി​​സി​​സ് തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ലെ ജോ​​ലി​​ക​​ള്‍ സ്വ​​യം പ്ര​​വ​​ര്‍​ത്തി​​പ്പി​​ക്കാ​​ന്‍ രൂ​​പ​​ക​​ല്പ​​ന ചെ​​യ്തി​​ട്ടു​​ള്ള​​വ​​യാ​​ണ് ഈ ​​പ്ല​​ഗ്ഇന്നു​​ക​​ള്‍. എ​​ഐ യു​​ഗ​​ത്തി​​ല്‍ വ​​ലി​​യ നേ​​ട്ട​​മു​​ണ്ടാ​​ക്കു​​മെ​​ന്ന് ക​​രു​​തി​​യി​​രി​​ക്കു​​ന്ന പ്രഫ​​ഷ​​ണ​​ല്‍ സ​​ര്‍​വീ​​സ് മേ​​ഖ​​ല​​ക​​ളെ​​യാ​​ണ് ഇതു ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

നൂ​​റു​​ക​​ണ​​ക്കി​​ന് ക​​രാ​​റു​​ക​​ള്‍ നി​​മി​​ഷ​​ങ്ങ​​ള്‍​ക്കു​​ള്ളി​​ല്‍ പ​​രി​​ശോ​​ധി​​ക്കാ​​നും എ​​ന്‍​ഡി​​എ ( Non-Disclosure Agreement/NDA) പോ​​ലു​​ള്ള രേ​​ഖ​​ക​​ള്‍ ത​​യാ​​റാ​​ക്കാ​​നും ഇ​​തി​​ന് സാ​​ധി​​ക്കും. ഓ​​രോ ക​​മ്പ​​നി​​ക്കും അ​​വ​​രു​​ടെ പ്ര​​ത്യേ​​ക നി​​യ​​മ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ അ​​നു​​സ​​രി​​ച്ച് എ​​ഐ​​യെ മാ​​റ്റി​​യെ​​ടു​​ക്കാം.

ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ഡോ​​ള​​ര്‍ ചെ​​ല​​വ​​ഴി​​ച്ച് സോ​​ഫ്റ്റ്‌വേറു​​ക​​ള്‍ വ​​ഴി​​യോ അ​​ഭി​​ഭാ​​ഷ​​ക​​ര്‍ വ​​ഴി​​യോ ചെ​​യ്തി​​രു​​ന്ന കാ​​ര്യ​​ങ്ങ​​ള്‍ ഈ ​​എ​​ഐ ടൂ​​ള്‍ സൗ​​ജ​​ന്യ​​മാ​​യോ വ​​ള​​രെ കു​​റ​​ഞ്ഞ നി​​ര​​ക്കി​​ലോ ചെ​​യ്തു​​ന​​ല്‍​കും.

► ഐ​​ടി മേ​​ഖ​​ല​​യെ ബാ​​ധി​​ച്ച​​ത് എ​​ങ്ങ​​നെ?

ഈ ​​എ​​ഐ ടൂ​​ളി​​ന്‍റെ വ​​ര​​വി​​നെ സാസ്പോകല്യപ്സി​​നു (Saaspo calypse) എ​​ന്നാ​​ണ് ഇ​​പ്പോ​​ള്‍ വി​​ളി​​ക്കു​​ന്ന​​ത്. സോ​​ഫ്റ്റ്‌​​വേ​​ര്‍ ആ​​സ്-​​എ-​​സ​​ര്‍​വീ​​സ് ഓ​​ഹ​​രി​​ക​​ളി​​ല്‍ പെ​​ട്ടെ​​ന്നു​​ണ്ടാ​​യ ത​​ക​​ര്‍​ച്ച​​യെ വി​​വ​​രി​​ക്കാ​​ന്‍ വി​​ശ​​ക​​ല​​ന വി​​ദ​​ഗ്ധ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച പ​​ദ​​മാ​​ണ്. എ​​ഐ സാ​​ങ്കേ​​തി​​ക​​വി​​ദ്യ സാ​​സ് ബി​​സി​​ന​​സ് മേ​​ഖ​​ല​​യെ ത​​ക​​ര്‍​ക്കു​​മെ​​ന്ന ഭ​​യ​​മാ​​ണ് ഇ​​തു പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന​​ത്.

നി​​യ​​മ​​പ​​ര​​മാ​​യ ജോ​​ലി​​ക​​ള്‍ ഓ​​ട്ടോ​​മേ​​റ്റ് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള പു​​തി​​യ സം​​വി​​ധാ​​നം ചൊ​​വ്വാ​​ഴ്ച ആ​​ന്ത്രോ​​പി​​ക് പു​​റ​​ത്തി​​റ​​ക്കി. എ​​ഐ സൃ​​ഷ്ടി​​ക്കു​​ന്ന ഇ​​ത്ത​​രം മാ​​റ്റ​​ങ്ങ​​ള്‍ വ​​ന്‍ ന​​ഷ്ട​​മു​​ണ്ടാ​​ക്കു​​മെ​​ന്ന ഭീ​​തി പ​​ട​​ര്‍​ന്ന​​തോ​​ടെ​​യാ​​ണ് നി​​ക്ഷേ​​പം പി​​ന്‍​വ​​ലി​​ക്ക​​ലി​​ലേ​​ക്ക് നി​​ക്ഷേ​​പ​​ക​​ര്‍ ക​​ട​​ന്ന​​ത്.

നി​​ല​​വി​​ല്‍ നി​​യ​​മ​​സേ​​വ​​ന​​ങ്ങ​​ളും ഡാ​​റ്റാ വി​​ശ​​ക​​ല​​ന​​വും ന​​ല്‍​കു​​ന്ന പ​​ല ഐ​​ടി സേ​​വ​​ന ക​​മ്പ​​നി​​ക​​ള്‍​ക്കും സോ​​ഫ്റ്റ്‌വേറു​​ക​​ള്‍​ക്കും പ്ര​​സ​​ക്തി​​യി​​ല്ലാ​​താ​​കും. ഇ​​ത് ക​​മ്പ​​നി​​ക​​ളു​​ടെ ലാ​​ഭ​​ക്ഷ​​മ​​ത​​യെ​​യും വി​​പ​​ണി​​യി​​ലെ സ്ഥാ​​ന​​ത്തെ​​യും ത​​ക​​ര്‍​ക്കും. ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍​ക്ക് സോ​​ഫ്റ്റ്‌വേർ‍ വാ​​ങ്ങു​​ന്ന​​തി​​നു പ​​ക​​രം ആ​​ന്ത്രോ​​പി​​ക്കി​​ന്‍റെ എ​​ഐ ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ തു​​ട​​ങ്ങും.

എ​​ഐ​​യു​​ടെ കൈ​​ക​​ട​​ത്ത​​ലി​​ല്‍​നി​​ന്ന് സു​​ര​​ക്ഷി​​ത​​മെ​​ന്നു ക​​രു​​തി​​യി​​രു​​ന്ന മേ​​ഖ​​ല​​ക​​ളാ​​യ നി​​യ​​മ സേ​​വ​​ന​​ങ്ങ​​ള്‍, ഡാ​​റ്റ അ​​ന​​ലി​​റ്റി​​ക്‌​​സ്, ക​​സ്റ്റ​​മ​​ര്‍ സ​​പ്പോ​​ര്‍​ട്ട് എ​​ന്നി​​വ​​യി​​ല്‍ ഇ​​പ്പോ​​ള്‍ ക​​ടു​​ത്ത ഭീ​​ഷ​​ണി നേ​​രി​​ടു​​ക​​യാ​​ണ്. ഈ ​​ജോ​​ലി​​ക​​ള്‍ ചെ​​യ്യാ​​ന്‍ എ​​ഐ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക്കു ക​​ഴി​​യു​​മെ​​ങ്കി​​ല്‍ അ​​ത്ത​​രം സേ​​വ​​ന​​ങ്ങ​​ള്‍ ചെ​​യ്യു​​ന്ന​​തി​​നാ​​യി പ​​ടു​​ത്തു​​യ​​ര്‍​ത്തി​​യ ഐ​​ടി സ്ഥാ​​പ​​ന​​ങ്ങ​​ള്‍ വ​​ലി​​യ വെ​​ല്ലു​​വി​​ളി നേ​​രി​​ടേ​​ണ്ടി​​വ​​രും.

Latest News

Up